കുവൈറ്റ് തൊഴിൽ വിപണിയെ ശുദ്ധീകരിക്കാൻ കർശന നടപടിക്രമങ്ങൾ വരുന്നു

  • 10/05/2023

കുവൈത്ത് സിറ്റി: ക്രമരഹിതമായ തൊഴിലാളികളിൽ നിന്ന് തൊഴിൽ വിപണിയെ ശുദ്ധീകരിക്കുന്നതിനും റെസിഡൻസി ഡീലർമാരെ പൂർണമായി തുടച്ച് നീക്കുന്നതിനും പുതിയ കർശന നടപടിക്രമങ്ങൾ വരുന്നു. കുവൈറ്റ് അതോറിറ്റികളിലെ തൊഴിലവസരങ്ങൾ കുവൈത്തിവത്കരിക്കുന്നതിന് പുറമെയാണ് ശക്തമായ നടപടികളിലേക്കും അധികൃതർ കടക്കുന്നത്. 

ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ ജനസംഖ്യാ പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള ദേശീയ സമിതി രൂപീകരിക്കാനുള്ള കാബിനറ്റ് തീരുമാനത്തിന് വന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇക്കാര്യത്തിൽ സമഗ്രമായ ഒരു നടപടികളിലേക്ക് കടക്കാനുള്ള തീരുമാനം വന്നത്. രാജ്യത്തെ ജനസംഖ്യ അനുപാതം പരിഷ്‌കരിക്കുന്നതിന് ഒന്നിലധികം അച്ചുതണ്ടുകളിൽ പ്രവർത്തിക്കാൻ മാൻപവർ അതോറിറ്റിക്കും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും അൽ ഖാലിദ് നിർദേശങ്ങൾ നൽകി കഴിഞ്ഞു. 

കൂടാതെ ആയിരക്കണക്കിന് റെസിഡൻസി നിയമ ലംഘകരെ നിയന്ത്രിക്കാനും വ്യാജ കമ്പനികളെ ഇല്ലാതാക്കാനും വെട്ടിക്കുറയ്ക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങൾ ഊർജിതമാക്കുക എന്നതാണ് ഏറ്റവും വലിയ പരിഹാരമാർ​ഗമായി വിലയിരുത്തപ്പെടുന്നത്. റെസിഡൻസി വ്യാപാരത്തിൽ നിന്ന് സാമ്പത്തിക ലാഭം  നേടാനുള്ള ഏതൊരു ശ്രമവും ചെറുക്കണമെന്നാണ് നിർദേശം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News