കുവൈത്തിലെ സ്വർണ്ണം ഉയർന്ന നിലവാരമുള്ളത്; വാണിജ്യ മന്ത്രാലയം

  • 05/11/2023

 

കുവൈത്ത് സിറ്റി: സ്വർണം ഹാൾമാർക്കുചെയ്യുന്നതിനുള്ള സൂക്ഷ്മമായ പ്രക്രിയ നടത്തുന്ന ഇടങ്ങളിൽ പരിശോധന നടത്തി കുവൈത്ത് വാണിജ്യ മന്ത്രാലയം. വിലയേറിയ ലോഹങ്ങളുടെ വ്യാപാരം, നിർമ്മാണം, ഇറക്കുമതി എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവ പരിശോധിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഹാൾമാർക്ക് ചെയ്യുന്നതിനും വാണിജ്യ വ്യവസായ മന്ത്രാലയത്തിന് ഉത്തരവാദിത്തമുണ്ട്. വിലയേറിയ ലോഹങ്ങളുടെ നിർമ്മാതാക്കളുടെ ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ പ്രത്യേക സീലിംഗ് മാർക്കുകളും ഉപയോഗിക്കുന്നുണ്ട്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനുമായി വിലയേറിയ ലോഹങ്ങളുടെ സ്റ്റാമ്പിംഗ് അടയാളങ്ങൾ ഇടയ്ക്കിടെ മാറ്റുക പതിവാണ്. വിലയേറിയ ലോഹങ്ങളെ ഹാൾമാർക്കുചെയ്യുന്ന പ്രക്രിയയിൽ ലോഹങ്ങളുടെ പരിശുദ്ധി നിർണ്ണയിക്കാൻ വിശകലനം ചെയ്യുകയും പരിശോധിക്കുകയും തുടർന്ന് അവയെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രക്രിയ. വിലയേറിയ ലോഹങ്ങളുടെ ഹാൾമാർക്കിംഗ് പ്രക്രിയ സൂക്ഷ്മവും വിശ്വാസയോഗ്യവുമാണ്. ഉപഭോക്താക്കൾക്ക് കുവൈത്തിൽ ഉയർന്ന നിലവാരമുള്ളതും സ്വർണമാണ് വാങ്ങാൻ കഴിയുകയെന്നും മന്ത്രാലയം.

Related News