നിയമ ലംഘനം; രണ്ട് വർക്ക് ഷോപ്പുകൾ പൂട്ടിച്ചു, ആറ് ​ഗ്യാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

  • 05/11/2023



കുവൈത്ത് സിറ്റി: രാജ്യത്തെ വർക്ക് ഷോപ്പുകളും ​ഗ്യാരേജുകളും കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കി അധികൃതർ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ടെക്‌നിക്കൽ അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറർ  ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി,  ബ്രിഗേഡിയർ ജനറൽ അഷ്‌റഫ് അൽ അമീർ എന്നിവരുടെ ഫീൽഡ് മേൽനോട്ടത്തിലാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സാങ്കേതിക കാര്യ വിഭാഗം പരിശോധന ക്യാമ്പയിനുകൾ നടത്തുന്നത്. 

വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയം, റെസിഡൻസി ഇൻവെസ്റ്റിഗേഷൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, മാൻപവർ അതോറിറ്റി, ഫുഡ് ആൻഡ് ന്യൂട്രീഷൻ ജനറൽ അതോറിറ്റി എന്നിവയുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് പരിശോധന. ഷുവൈഖ് ഇൻഡസ്ട്രിയൽ, അൽ അഹമ്മദി മേഖലകളിൽ നടത്തിയ പരിശോധനയിൽ 160 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുകയും നാല് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമലംഘനം കണ്ടെത്തിയ രണ്ട് വർക്ക് ഷോപ്പുകൾ പൂട്ടിച്ചു. ആറ് ​ഗ്യാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അധികൃതർ അറിയിച്ചു.

Related News