കുവൈത്തിൽനിന്ന് മടങ്ങുന്ന ​ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി റദ്ദാക്കൽ; സഹൽ ആപ്പിൽ പുതിയ സേവനം

  • 05/11/2023



കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ പുതിയ സേവനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്ത് നിന്ന് മടങ്ങുന്ന ​ഗാർഹിക തൊഴിലാളികളുടെ റെസിഡൻസി റദ്ദാക്കുന്ന സംവിധാനമാണ് ആഭ്യന്തര മന്ത്രാലയം കൊണ്ട് വന്നിട്ടുള്ളത്. ഗാർഹിക തൊഴിലാളിയുടെ റെസിഡൻസ് പെർമിറ്റ് (ആർട്ടിക്കിൾ 20) റദ്ദാക്കുന്നതിന് പൗരന്മാർക്ക് ഇനി ആറ് മാസം കാത്തിരിക്കേണ്ടി വരില്ല. തൊഴിലാളി രാജ്യം വിട്ട് മൂന്ന് മാസത്തിനുള്ളിൽ സഹൽ ആപ്പ് വഴി റെസിഡൻസി പെർമിറ്റ് റദ്ദാക്കാൻ സാധിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

Related News