​ഗാസയ്ക്ക് കൈത്താങ്ങ്; കുവൈത്തിൽ നിന്ന് 13-ാമതതെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു

  • 05/11/2023



കുവൈത്ത് സിറ്റി: പലസ്തീൻ ജനതയുടെ ദുരിതമകറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി കുവൈത്തിൽ നിന്നുള്ള 13-ാമതതെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ 40 ടൺ ഭക്ഷ്യവസ്തുക്കളും മെഡിക്കൽ സപ്ലൈകളുമായി ഈജിപ്ഷ്യൻ ന​ഗരമായ അൽ അരിഷിലേക്ക് വിമാനം യാത്ര തിരിച്ചത്.  ഗാസ മുനമ്പിലെ സഹോദരങ്ങളോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യവും തുടർന്നും നൽകാനുള്ള ദൃഢനിശ്ചയത്തോടെയാണ് പ്രവർത്തനങ്ങളെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. 

സയണിസ്റ്റ് ആക്രമങ്ങൾക്ക് ഇരയാകുന്ന പലസ്തീൻ ജനതയ്ക്ക് സഹായങ്ങൾ ആവശ്യമാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളും നശിക്കുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും മുറിവേൽക്കുകയും ചെയ്യുമ്പോൾ അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും പിന്തുണ നൽകുന്നതിനും കുവൈത്ത് ആദ്യം മുതൽ രം​ഗത്തുണ്ട്. പലസ്തീൻ റെഡ് ക്രെസന്റുമായി ഏകോപിപ്പിച്ച് ദുരിതബാധിതർക്ക് സഹായം നൽകാനുള്ള ശ്രമങ്ങൾ കുവൈത്ത് റെഡ് ക്രെസന്റ് ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News