മഴക്കാല തയാറെടുപ്പുകൾ ആരംഭിച്ച് കുവൈത്ത്

  • 05/11/2023



കുവൈത്ത് സിറ്റി: മഴക്കാലത്തെ നേരിടുന്ന തയാറെടുപ്പുകൾ ആരംഭിച്ച് കുവൈത്ത്. മഴക്കാലത്തെ നേരിടാൻ ആവശ്യമായ നടപടികളും തയ്യാറെടുപ്പുകളും സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് എല്ലാ ഗവർണറേറ്റുകളിലെയും മുനിസിപ്പാലിറ്റിയുടെ എല്ലാ മേഖലകൾക്കും ശാഖകൾക്കും കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് സർക്കുലർ അയച്ചിട്ടുണ്ട്. മാൻഹോളുകൾക്ക് ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളും വൃത്തിയാണെന്ന് ഉറപ്പിക്കണമെന്നുള്ളതാണ് പ്രധാന നിർദേശം.

കൂടാതെ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് ബാഗുകൾ, കെട്ടിടനിർമ്മാണ സാമഗ്രികൾ, അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യണം. മുനിസിപ്പാലിറ്റി കരാർ നൽകിയിട്ടുള്ള ക്ലീനിംഗ് കമ്പനികകൾ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകേണ്ടതിന്റെ പ്രാധാന്യം സർക്കുലറിൽ പറയുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന കണ്ടെയ്നറുകൾ ഇടയ്‌ക്കിടെ ശൂന്യമാക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പ്രത്യേകിച്ചും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഇതിന് കൃത്യമായി പരിശോധിക്കണം. പാഴ് വസ്തുക്കൾ അടിഞ്ഞ് ഡ്രെയിനേജുകൾ അടയാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ‌

Related News