മയക്കുമരുന്നുമായി ബന്ധപ്പെട്ട 12 കേസുകൾ; കുവൈത്തിൽ 6 പേർ അറസ്റ്റിൽ

  • 05/11/2023



കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട 2 കേസുകളിലായി 16 പേർ അറസ്റ്റിലായി. 11,250 കിലോ​ഗ്രാം മയക്കുമരുന്നാണ് ആകെ പിടിച്ചെടുത്തിട്ടുള്ളത്. ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽ, മരിജുവാന എന്നിവയുൾപ്പെടെ പലതരം മരുന്നുകൾ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ, രണ്ട് കിലോഗ്രാം ലിറിക്ക പൗഡർ, 3,200 സൈക്കോട്രോപിക് ഗുളികകൾ, 15 കുപ്പി മദ്യം, കഞ്ചാവ് വിത്തുകൾ, ലൈസൻസില്ലാത്ത നാല് തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത വസ്തുക്കൾ കടത്താനും വ്യക്തിഗത ഉപയോഗത്തിനും കൈവശം വച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News