ഗാസയിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ തയാറായി കുവൈത്തിലെ സ്വകാര്യ ആശുപത്രികൾ

  • 06/11/2023

 


കുവൈത്ത് സിറ്റി: ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ പരിക്കേറ്റവരെ സൗജന്യമായി സ്വീകരിക്കുന്നതിനും ചികിത്സിക്കുന്നതിനും സന്നദ്ധത അറിയിച്ച് കുവൈത്തിലെ ആറ് സ്വകാര്യ ആശുപത്രികൾ. ഗാസാ നമ്മുടെ സഹോദരങ്ങൾ കടന്നുപോകുന്ന ദുഷ്‌കരമായ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ പ്രതിസന്ധികളിൽ പലസ്തീനെ ചേർത്ത് പിടിക്കുന്നതിനായി കുവൈത്ത് പരിശ്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അതിനൊപ്പം ചേരുകയാണെന്ന് നാഷണൽ ഹോസ്പിറ്റൽസ് യൂണിയൻ മേധാവി ഡോ. അയ്മാൻ അൽ മുതവ പറഞ്ഞു. ഗാസ മുനമ്പിൽ നിന്ന് പരിക്കേറ്റവർക്ക് സൗജന്യമായി ചികിത്സ നൽകുന്നതിന് അൽ സലാം, ആലിയ, ദാർ അൽ ഷിഫ, വറ, അൽ മൗവാസത്ത്, തയ്ബ ആശുപത്രികളാണ് സന്നദ്ധരായി വന്നിട്ടുള്ളത്. സൗജന്യമായിരിക്കും ചികിത്സ.

Related News