കുവൈത്തിൽ മെഡിസിൻ വെയർഹൗസുകൾ സജ്ജമാക്കാൻ ആരോ​ഗ്യ മന്ത്രാലയം

  • 06/11/2023



കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിൽ പുതിയ മരുന്ന് വെയർഹൗസുകൾ തയ്യാറാക്കാനുള്ള ശ്രമത്തിൽ ആരോഗ്യ മന്ത്രാലയം. മേഖലയിൽ നടക്കുന്ന ജിയോ പൊളിറ്റിക്കൽ സംഭവങ്ങളുടെ ഫലമായി ഉണ്ടാകാവുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശങ്ങളുടെ ഭാ​ഗമായാണ് ഈ പ്രവർത്തനങ്ങൾ. വിവിധ മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളഉടെയും സ്റ്റോക്ക് സുരക്ഷിതമാണ്. 

മരുന്നുകളുടെ സ്രോതസ്സുകൾ കൂടുതൽ വൈവിധ്യവൽക്കരിക്കുക, പുതിയ പങ്കാളിത്തം സൃഷ്ടിക്കാൻ പ്രവർത്തിക്കുക, മരുന്ന് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുമായി സഹകരണം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആരോ​ഗ്യ മന്ത്രാലയം പ്രവർത്തനങ്ങൾ നടത്തുന്നത്. ടർക്കിഷ് ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളിലൊന്നുമായി ചർച്ച നടത്തുന്നതിനും സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും അവലോകനവും ചെയ്യുന്നതിനുമാണ് ആരോ​ഗ്യ മന്ത്രി അടുത്തിടെ തുർക്കി സന്ദർശിച്ചതെന്നും ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ പറഞ്ഞു.

Related News