ടണ്‍ കണക്കിന് മായം കലര്‍ന്ന ചീസ് പിടികൂടി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 06/11/2023

 

കുവൈത്ത് സിറ്റി: ടണ്‍ കണക്കിന് മായം കലര്‍ന്ന ചീസ് പിടികൂടി വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടര്‍മാര്‍. ഷുവൈഖിൽ വെയർഹൗസുള്ള ഹവല്ലിയിലെ ഒരു കമ്പനിയുടെ ഉപയോഗത്തിനായി തയ്യാറാക്കിയ ആയിരക്കണക്കിന് സ്റ്റിക്കറുകളും പിടിച്ചെടുത്തിട്ടുണ്ട്. ടൺ കണക്കിന് മായം കലർന്ന മാംസവും മത്സ്യവും അടുത്തിടെ പിടിച്ചെടുത്തതിന് ശേഷമാണ് ഇപ്പോള്‍ 1.5 ടണ്ണിലധികം മായം കലർന്ന ചീസും കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ വിവിധ ഔട്ട്‌ലെറ്റുകളിൽ വിൽക്കുന്നതിനായി ചീസ് പാക്കറ്റുകൾ തയ്യാറാക്കുകയായിരുന്നു. കമ്പനിയുടെ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ വിവിധ തരം ചീസ് കണ്ടെത്തിയിട്ടുണ്ട്. അവ മനുഷ്യ ഉപഭോഗത്തിന് നല്ലതാണെന്ന് കാണിക്കുന്നതിനായി എക്സ്പയറി ഡ‍േറ്റില്‍ കൃത്രിമം കാണിക്കുകയായിരുന്നു.

Related News