ജഹ്‌റയിൽ മയക്കുമരുന്ന് കൈവശം വച്ചിരുന്ന രണ്ട് പേര്‍ അറസ്റ്റിൽ

  • 06/11/2023



കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വച്ചിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജഹ്‌റയിലെ സുരക്ഷാ ഉദ്യോഗസ്ഥർ. ഇവരെ  ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. സുരക്ഷാ പട്രോളിങ്ങിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് രണ്ട് പേരെ പരിശോധിച്ചത്. ഇവരെ പരിശോധിച്ചപ്പോൾ മൂന്ന് സൂചികൾ, രാസവസ്തുക്കൾ അടങ്ങിയ ബാഗ്, റോളിംഗ് പേപ്പറുകൾ എന്നിവ കണ്ടെടുത്തു. ഇതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News