സൗദി അറേബ്യ മുതൽ കുവൈത്ത് സിറ്റിവരെ ട്രെയിൻ; ഒന്നാം ഘട്ടം ബിഡ്ഡുകൾ സ്വീകരിക്കുന്നതിന് അനുമതി

  • 06/11/2023



കുവൈത്ത് സിറ്റി: ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ട ടെൻഡറിനായി രേഖകൾ തയ്യാറാക്കുന്നതിനുമുള്ള ബിഡ്ഡുകൾ പൂർത്തിയാക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ (പാർട്ട്) എന്ന പൊതു അതോറിറ്റിക്ക് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡറുകൾ (സിഎപിടി) അനുമതി നൽകി. വിശദമായ പഠനത്തിനും പ്രോജക്ട് കരാർ രൂപകല്പന ചെയ്യുന്നതിനുമാണ് അനുമതിയ. ടെൻഡറിനായി സമർപ്പിച്ച ഒമ്പത് ബിഡുകളാണ് അതോറിറ്റി വിശകലനം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. 

കരാറിനായി മത്സരിക്കുന്ന കമ്പനികൾ സമർപ്പിച്ച രേഖകളിലെ പോരായ്മകൾ പരിഹരിച്ച് കരാറിന്റെ ബിഡ്ഡുകൾ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഗൾഫ് സഹകരണ കൗൺസിലിന്റെ രാജ്യങ്ങളുമായുള്ള ബന്ധം പദ്ധതിയിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യയുടെ (നുവൈസീബ്) തെക്കൻ അതിർത്തിയിൽ നിന്ന് കുവൈത്ത് സിറ്റിയിലെ പാസഞ്ചർ സ്റ്റേഷൻ വരെ നീളുന്നതാണ് റൂട്ട്. ഏഴാമത്തെ റിംഗ് റോഡിലെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പിന്നിലൂടെ വടക്ക് സിൽക്ക് സിറ്റിയിലൂടെ മുബാറക് അൽ കബീർ വരെയാണ് പൂർണമായ റൂട്ട്.

Related News