ജഹ്‌റയിൽ തീപിടിച്ച വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം; ആത്മഹത്യയെന്ന് കണ്ടെത്തൽ

  • 06/11/2023



കുവൈത്ത് സിറ്റി: അൽ വഹ ഏരിയയിലെ വാട്ടർ ടവറുകൾക്ക് മുന്നിൽ തീപിടിച്ച വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം സംഭവം ആത്മഹത്യയെന്ന് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെയും ജഹ്‌റ ഗവർണറേറ്റിലെ സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെയും ഉദ്യോ​ഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ ലഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് 50 വയസോളം പ്രായമുള്ള ഒരാളുടെ മൃതദേഹം വാഹനത്തിനുള്ളിൽ കണ്ടെത്തിയത്. 

കുവൈത്തി പൗരനാണ് മരണപ്പെട്ടതെന്ന് വ്യക്തമായിരുന്നു. മരണപ്പെട്ടയാളുടെ മകൻ എത്തിയ മൃതദേഹവും വാഹനവും തിരിച്ചറിഞ്ഞിരുന്നു. പിതാവ് ആത്മഹത്യ ചെയ്യാനുള്ള സാധ്യതകളെ കുറിച്ചും മകൻ വിശദമാക്കി. പിതാവ് മാനസിക അസ്വസ്ഥതകൾ അനുഭവിച്ചിരുന്ന ആളാണെന്നാണ് മകൻ നൽകിയിട്ടുള്ള മൊഴി. ഇതോടെ ആസൂത്രിത കൊലപാതകത്തിൽ നിന്ന് ആത്മഹത്യ എന്നാക്കി കേസിന്റെ വിവരങ്ങൾ മാറ്റാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി വൃത്തങ്ങൾ അറിയിച്ചു.

Related News