ആഭ്യന്തര മന്ത്രാലയ ഉദ്യോ​ഗസ്ഥൻ പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയതായി പരാതി

  • 06/11/2023



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ക്യാപിറ്റൽ ​ഗവർണറേറ്റിലെ പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയതായി പരാതി. അടുത്തിടെ നേതൃസ്ഥാനത്തേക്ക് നിയമിക്കപ്പെട്ട ഉദ്യോ​ഗസ്ഥനെതിരെയാണ് പരാതി വന്നിട്ടുള്ളത്. ഉദ്യോഗസ്ഥനെതിരെ ഒരു വനിതാ പൗര നൽകിയ പരാതിയാണ് കാര്യങ്ങളുടെ തുടക്കം. ഉദ്യോ​ഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് ഈ പരാതിയിൽ പറയുന്നത്. തുടർന്ന് ഉദ്യോ​ഗസ്ഥനെ സ്റ്റേഷനിൽ വിളിക്കുകയും പൗരയെ ഈ ശല്യം ചെയ്യില്ലെന്ന് ഒപ്പിട്ട് വാങ്ങുകയും ചെയ്തു.

എന്നാൽ, പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ഈ ഉദ്യോ​ഗസ്ഥൻ ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ പൊലീസ് സ്റ്റേഷൻ ഓഫീസറും ഉദ്യോഗസ്ഥരും ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറെ വിവരമറിയിച്ചു. ഉദ്യോഗസ്ഥനെ പിടികൂടി വാഹനം പരിശോധിക്കാൻ പോയതോടെ പ്രശ്നക്കാരനായ ഉദ്യോ​ഗസ്ഥൻ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുകയും സ്റ്റേഷൻ ഓഫീസറുമായി തർക്കിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി ഈ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Related News