സുലൈബിഖാത്ത്പാർക്കിൽ മോഷണമെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

  • 06/11/2023



കുവൈത്ത് സിറ്റി: സുലൈബിഖാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാർക്കിൽ മോഷണം. ഒരു യുവാവ് സുലൈബിഖാത്ത് പൊലീസ് സ്റ്റേഷനിൽ എത്തി ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു. മോഷ്ടാവ് എന്ന് കരുതപ്പെടുന്നയാളെ  തനിക്ക് പരിചയമുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പരാതി മോഷ്ടിക്കപ്പെട്ട സാധനങ്ങൾ എന്താണെന്ന് യുവാവ് വ്യക്തമാക്കിയിട്ടില്ല. മോഷ്ടിക്കപ്പെട്ടവ പണമോ വ്യക്തിഗത രേഖകളോ മൊബൈൽ ഉപകരണമോ ആണോയെന്ന് അറിയാൻ കുറ്റം ആരോപിക്കപ്പെട്ടയാളെ ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Related News