സെവൻത്റിം​ഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

  • 06/11/2023



കുവൈത്ത് സിറ്റി: ഏഴാമത്തെ റിം​ഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. അപകട വിവരം അറിഞ്ഞയുടൻ ഇഷ്ടികാൽ ഫയർ ബ്രി​ഗേഡ‍ിൽ നിന്ന് രക്ഷാസംഘം ഉടൻ പ്രദേശത്ത് എത്തി. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ച് തീ പടർന്ന നിലയിലായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും ഒരാളെ രക്ഷിക്കുകയും ചെയ്തു. രക്ഷപ്പെട്ടയാൾക്ക് ​ഗുരുതര പരിക്കുകളുണ്ട്. പരിക്കേറ്റയാളെ അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News