കുവൈറ്റ് വീമാനത്താവളത്തിൽ പ്രവാസിയുടെ 3000 ദിനാർ മോഷ്ടിച്ചു

  • 07/11/2023

 

കുവൈത്ത് സിറ്റി: വിമാനത്താവളത്തിലെ ട്രാൻസിറ്റ് ഹാളിലെ പ്രാർത്ഥന മുറിക്ക് പുറത്തുള്ള ഷെൽഫിൽ വച്ച ബാ​ഗിൽ നിന്ന് പണം കവർന്നു.  3,000 ദിനാർ മോഷ്ടിക്കപ്പെട്ടതായി ഒരു പ്രവാസി എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെ അറിയിക്കുകയായിരുന്നു. എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാർ പരാതിക്കാരനിൽ നിന്ന് ആവശ്യ വിവരങ്ങൾ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്താൽ, പ്രവാസിയെ അറിയിക്കും. യാത്രക്കാർക്കും തങ്ങളുടെ സാധനങ്ങൾ ഏത് സ്ഥലത്തും സൂക്ഷിക്കുമ്പോഴും ജാ​ഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലായി മാറുകയാണ് ഈ സംഭവം.

Related News