കുവൈത്തിലെ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

  • 07/11/2023



കുവൈത്ത് സിറ്റി: രാജ്യത്തെ റിയൽ എസ്റ്റേറ്റ് തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. കുവൈത്തിലെ റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇരയായവർക്ക് നഷ്ടം 890 മില്യൺ ദിനാർ വരെയാണെന്ന് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് സംബന്ധിച്ച് 2013ലെ 293-ാം നമ്പർ മന്ത്രിതല പ്രമേയങ്ങൾ നടപ്പാക്കുന്നതിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ഗൗരവമില്ലായ്മ ഓഡിറ്റ് ബ്യൂറോ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ഭൂമി എന്നിവയുടെ വിപണനം, പ്രോത്സാഹിപ്പിക്കൽ, വിൽപന എന്നിവ സംബന്ധിച്ച് 2016ലെ 252, 2017ലെ 639 എന്നീ പ്രമേയങ്ങളും പാലിക്കപ്പെടുന്നില്ല.

റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇലയാകുന്നത് ഭൂരിഭാഗവും പൗരന്മാരാണ്. എന്നാൽ, ഇത്രയും തുകയുടെ തട്ടിപ്പുകൾ നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വാണിജ്യ - വ്യവസായ മന്ത്രാലയ വ്യക്തമാക്കുന്നത്. കൂടുതൽ ഗ്യാരണ്ടികൾക്കായി, പൗരന്മാരുടെയും താമസക്കാരുടെയും സമ്പാദ്യവും സമ്പത്തും സംരക്ഷിക്കുന്നതിനായി റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2017ലെ മന്ത്രിതല പ്രമേയം നമ്പർ 639 ഭേദഗതി ചെയ്തുകൊണ്ട് 2019 ലെ മന്ത്രിതല പ്രമേയം നമ്പർ 224 പുറപ്പെടുവിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

Related News