പുതിയ കോർപ്പറേറ്റ് നികുതി സംവിധാനം അവതരിപ്പിക്കാൻ കുവൈത്ത്

  • 07/11/2023



കുവൈത്ത് സിറ്റി: നിലവിലുള്ള നികുതി ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായ 'ബിസിനസ് ലാഭ നികുതി നിയമം' അവതരിപ്പിക്കുന്നതില്‍ സുപ്രധാന ചുവട് വയ്പ്പുമായി കുവൈത്ത്. ബേസ് ഇറോഷൻ ആൻഡ് പ്രോഫിറ്റ് ഷിഫ്റ്റിംഗ് (ബിഇപിഎസ്) സംബന്ധിച്ച ഒഇസിഡി/ജി20  ഇൻക്ലൂസീവ് ഫ്രെയിംവർക്കുമായി യോജിപ്പിക്കാനുള്ള രാജ്യത്തിന്‍റെ താത്പര്യം മുൻനിര്‍ത്തിയാണ് പുതിയ പരിഷ്കാരങ്ങള്‍ വരുന്നത്. കോർപ്പറേറ്റ് നികുതി പരിഷ്കാരങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് കുവൈത്ത് സർക്കാർ ലക്ഷ്യമിടുന്നത്, 2025ഓടെ പൂർണമായി യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുവൈത്തിനുള്ളിൽ സ്ഥാപിതമായതോ പ്രവർത്തിക്കുന്നതോ ആയ കോർപ്പറേറ്റ് സ്ഥാപനങ്ങള്‍, ബിസിനസുകൾ തുടങ്ങിയവയുൾപ്പെടെ വിവിധ പ്രവർത്തന സ്ഥാപനങ്ങളുടെ ലാഭത്തിന് ബിസിനസ് ലാഭ നികുതി (ബിപിടി) 15 ശതമാനം നികുതി ചുമത്തും.

Related News