വിദേശ മെഡിക്കൽ സംഘം കുവൈത്ത് വിമാനത്താവളം വഴി മനുഷ്യാവയവങ്ങൾ കടത്തിയെന്ന് എംപി

  • 08/11/2023



കുവൈത്ത് സിറ്റി: അവയവക്കടത്ത് സംബന്ധിച്ച ആരോപണങ്ങളില്‍ നാല് മന്ത്രിമാരോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കുവൈത്ത് പാര്‍ലമെന്‍റ് അംഗം മാജിദ് അല്‍ മുത്തൈരി. സാമ്പത്തികവും ഭരണപരവും നിയമപരവുമായ ലംഘനങ്ങളും അവയവമാറ്റം സംബന്ധിച്ച 1987ലെ 55-ാം നമ്പർ നിയമത്തിന്റെ ലംഘനങ്ങളും ഉയർത്തിക്കാട്ടിക്കൊണ്ട് കഴിഞ്ഞ പാർലമെന്‍റ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് അല്‍ മുത്തൈരി ഇടപെടല്‍ നടത്തിയിരുന്നു. കുവൈത്ത് ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സൊസൈറ്റിയാണ് ഇവയെല്ലാം കണ്ടെത്തിയത്.

തങ്ങളുടെ ചരക്ക് പരിശോധനയ്ക്ക് വിധേയമാക്കാതെ വിദേശ മെഡിക്കൽ സംഘം കുവൈത്ത് വിമാനത്താവളം വഴി മനുഷ്യാവയവങ്ങൾ കടത്തിയതാണ് അൽ മുതൈരി ഉന്നയിക്കുന്ന കേസുകളിലൊന്ന്. ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോ കുവൈത്തിന് പുറത്ത് മനുഷ്യാവയവങ്ങൾ കൈമാറ്റം ചെയ്യുന്നതിനും വിൽക്കുന്നതിനും അനുമതി നൽകുന്ന അന്താരാഷ്ട്ര കരാറുകളോ ഇല്ലാതെയാണ് ഈ ഓപ്പറേഷൻ നടത്തിയത്. കൂടാതെ, സാമ്പത്തിക ക്രമക്കേടുകളും കുവൈത്തിന് പുറത്ത് നിന്ന് സാമ്പത്തിക കൈമാറ്റം ലഭിച്ചതും അദ്ദേഹം പ്രത്യേകം ഉന്നയിച്ചിട്ടുണ്ട്.

Related News