സ്‌കൂൾ ബസ്; 30 മില്യൺ ദിനാർ നിക്ഷേപിച്ച് വിദ്യാഭ്യാസ മന്ത്രാലയം

  • 08/11/2023

 


കുവൈത്ത് സിറ്റി: മൂന്ന് അധ്യയന വർഷങ്ങളിലായി എല്ലാ സ്കൂളുകളിലും സമഗ്രമായ ഗതാഗത സേവനം വിജയകരമായി നടപ്പിലാക്കി വിദ്യാഭ്യാസ മന്ത്രാലയം. ആകെ 30 മില്യൺ ദിനാർ ആണ് ഈ സംവിധാനങ്ങൾക്കായി മന്ത്രാലയം നിക്ഷേപിച്ചത്. മൂന്ന് വ്യത്യസ്ത വിദ്യാഭ്യാസ മേഖലകളിൽ സ്കൂൾ ബസുകൾ നൽകുന്നതിന് മന്ത്രാലയത്തിലെ സാമ്പത്തിക വിഭാ​ഗം അടുത്തിടെ 14 മില്യൺ ദിനാറിന്റെ കരാർ ധാരണയാക്കിയിരുന്നു. ഈ ബസുകൾ ഈ നവംബറോടെ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.

കൂടാതെ, മറ്റ് മൂന്ന് വിദ്യാഭ്യാസ മേഖലകൾക്കും മത സ്ഥാപനങ്ങൾക്കും പ്രത്യേക വിദ്യാഭ്യാസ സ്കൂളുകൾക്കും ബസുകൾ നൽകുന്നതിനായി നടപ്പ് അധ്യയന വർഷത്തിന്റെ തുടക്കത്തിൽ 16 മില്യൺ ദിനാറിന്റെ അധിക കരാറിലും മന്ത്രാലയം ഒപ്പിട്ടിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ ബസുകൾ സേവനം ആരംഭിച്ചു. മൂന്ന് വർഷത്തേക്ക് എല്ലാ വിദ്യാഭ്യാസ മേഖലകളെയും ഉൾക്കൊള്ളുന്ന മെയിന്റനൻസ് കരാറുകളിലും മന്ത്രാലയത്തിലെ സാമ്പത്തിക വിഭാ​ഗം ധാരണയാക്കിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Related News