കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയ ജീവനക്കാരിൽ 56 ശതമാനവും പ്രവാസികൾ

  • 09/11/2023

 

കുവൈത്ത് സിറ്റി: പൊതു ആശുപത്രികളുടെ കാര്യത്തിൽ ജാബർ ഹോസ്പിറ്റൽ 1,117 കിടക്കകളുമായി വളരെ മുന്നിലെന്ന് ആരോ​ഗ്യ മന്ത്രാലയ റിപ്പോർട്ട്. 795 കിടക്കകളുള്ള ജഹ്‌റ ഹോസ്പിറ്റൽ, 848 കിടക്കകളുള്ള ഫർവാനിയ ഹോസ്പിറ്റൽ, പിന്നെ 810 കിടക്കകളുള്ള അൽ അദാൻ ഹോസ്പിറ്റൽ എന്നിവയാണ് പിന്നാലെയുള്ളത്. മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളുടെ എണ്ണം 21 ആണ്. ഓരോ ആരോഗ്യ മേഖലയിലും ഒരു ആശുപത്രി ഉൾപ്പെടെ ആറ് ജനറൽ ആശുപത്രികളാണ് പ്രവർത്തിക്കുന്നത്.

അൽ സബാഹ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്റ്റുമായി ബന്ധപ്പെട്ട അൽ സബാഹ് ഹോസ്പിറ്റലും 14 സ്പെഷ്യാലിറ്റി ആശുപത്രികളും ഉൾപ്പെടുന്നു. രാജ്യത്ത് 103 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 88 പ്രമേഹ ക്ലിനിക്കുകളും ഉണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 67,000 ആണ്. അവരിൽ 37.1 ശതമാനം പുരുഷന്മാരും 62.9 ശതമാനം സ്ത്രീകളുമാണ്. 44 ശതമാനം കുവൈത്തികളും 56 ശതമാനം പ്രവാസികളുമാണ് ആരോ​ഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News