ബീച്ചുകളിൽ ബാർബിക്യൂ സൈറ്റുകൾ; അഞ്ച് സൈറ്റുകൾ അനുവദിച്ചേക്കും

  • 09/11/2023



കുവൈത്ത് സിറ്റി: തീരപ്രദേശത്ത് ബാർബിക്യൂ സൈറ്റുകൾ അനുവദിക്കാനുള്ള തീരുമാനത്തിൽ പഠനം നടത്തി അം​ഗീകാരം നൽകാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസിന് സമീപിച്ചതായി ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ് ആൻഡ് റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടറും സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ അൽ ഒതൈബി അറിയിച്ചു. നയമപഠനത്തിനും അംഗീകാരത്തിനും വേണ്ടിയാണ് തീരുമാനം മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുള്ളത്.

ഈ മാസം ഈ വിഷയത്തിൽ തീരുമാനമെടുത്താൽ ബാർബിക്യൂ സൈറ്റുകൾ ഉടൻ അനുവദിക്കും. ക്യാമ്പിംഗ് സീസണിനോട് അനുബന്ധിച്ച് അടുത്ത ഫെബ്രുവരി വരെ ഇത് നീട്ടുകയും ചെയ്യും. തീരദേശ മേഖലയിൽ 5 മുതൽ 7 വരെ ബാർബിക്യൂ സൈറ്റുകൾ കണ്ടെത്തുകയും അവർ പ്രഖ്യാപിക്കുകയും ചെയ്യും.  പകൽ സമയത്തെ പ്രത്യേക സമയങ്ങൾ വ്യക്തമാക്കുന്നത് ഉൾപ്പെടെ ചില നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിട്ടായിരിക്കും  ബാർബിക്യൂ സൈറ്റുകൾ അനുവദിക്കുകയെന്നും അധികൃതർ അറിയിച്ചു.

Related News