കുവൈത്ത് - സൗദി അറേബ്യ റെയിൽവേ ലിങ്ക്; പഠനത്തിന് കരാര്‍

  • 17/11/2023



കുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ ലിങ്ക് പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതകൾ പഠിക്കാനുള്ള കരാറിൽ പൊതുമരാമത്ത് മന്ത്രാലയം ഒപ്പുവച്ചു. സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ ഗതാഗതം കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര റെയിൽവേ കണക്റ്റിവിറ്റി സജീവമാക്കാനുമാണ് കരാർ ലക്ഷ്യമിടുന്നത്. 

കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും അതീവ താത്പര്യത്തിന്‍റെ ഫലമായാണ് കരാര്‍ യാഥാര്‍ഥ്യമായിട്ടുള്ളതെന്ന് പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി ഈദ് അൽ റഷീദി പറഞ്ഞു. പ്രത്യേകിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൂടെയാണ് കരാര്‍ നടപ്പാക്കുന്നത്.

Related News