കുവൈത്തിൽ ബാർബിക്യൂയിംഗ് അനുവദിക്കുന്ന അഞ്ച് സ്ഥലങ്ങൾ ഇവ, മറ്റു സ്ഥലങ്ങൾ ഉപയോഗിച്ചാൽ 2000 ദിനാർ വരെ പിഴ

  • 17/11/2023

 

കുവൈത്ത് സിറ്റി: ടൂറിസം പദ്ധതികളുടെ ഭാഗമായി ബാർബിക്യൂയിംഗ് അനുവദിക്കുന്ന അഞ്ച് സ്ഥലങ്ങൾ വ്യക്തമാക്കി ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ക്ലീനിംഗ് ആന്റ് റോഡ് ഒക്യുപേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റി ചെയർമാനുമായ ഫൈസല്‍ അല്‍ ഒട്ടൈബി. അൽ ബ്ലാജത്ത് സ്ട്രീറ്റിലാണ് ഈ സൈറ്റുകളിൽ മൂന്നെണ്ണമുള്ളത്. പിന്നീട് രണ്ടെണ്ണം ഉള്ളത് അല്‍ അഖീല ബീച്ചിലും മറ്റൊന്ന് അൽ ഖൈറാൻ  പാർക്കിലുമാണ്. അൽ-ബ്ലാജത്ത് സ്ട്രീറ്റിലെ തുറന്ന സൈറ്റുകൾ സൗജന്യമായിരിക്കും. അടച്ച സൈറ്റുകൾക്ക് ടൂറിസം എന്റർപ്രൈസ് കമ്പനി എൻട്രി ഫീസ് (ടിക്കറ്റ്) ഈടാക്കും. നിയുക്ത സൈറ്റുകൾക്ക് പുറത്ത് ബാർബിക്യൂ ചെയ്യുന്ന വ്യക്തികൾക്ക് 500 മുതൽ 2000 ദിനാർ വരെ പിഴ ഈടാക്കുമെന്ന് അൽ ഒട്ടൈബി വ്യക്തമാക്കി.

Related News