കുവൈത്തിൽ കാറിൽ കറങ്ങിയ യുവാവും യുവതിയും അറസ്റ്റിൽ; ഇരുവരും വാണ്ടഡ് ലിസ്റ്റിലുള്ളവർ

  • 17/11/2023



കുവൈത്ത് സിറ്റി: അൽ ബ്ലാജത്ത് സ്ട്രീറ്റിൽ കറങ്ങവേ ഒരു ​ഗൾഫ് പൗരനെയും ഒരു മഡ​ഗാസ്കർ പൗരയെയും പിടികൂടി അധികൃതർ. അനധികൃത അമേരിക്കൻ നിർമ്മിത വാഹനം സുരക്ഷാ അധികൃതർ തടഞ്ഞു നിർത്തുകയായിരുന്നു. കാറിൽ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നത്. അവരുടെ രേഖകൾ പരിശോധിച്ചപ്പോൾ രണ്ട് പേരും രണ്ട് പേരും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് വ്യക്തമായി. ഇവർ സഞ്ചരിച്ച വാഹനവും പിടിച്ചെടുക്കൽ ഉത്തരവ് വന്നിട്ടുള്ളതായിരുന്നു. രണ്ട് പേരെയും അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.

Related News