ബഗ്ഗിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് കുവൈത്തിൽ വിലക്ക്

  • 02/12/2023


കുവൈത്ത് സിറ്റി: വാർത്താവിനിമയ, രഹസ്യാന്വേഷണ ഉപകരണങ്ങളുടെ (ബഗ്ഗിംഗ് ഉപകരണങ്ങൾ) ദുരുപയോഗം സംബന്ധിച്ച എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ ഷൂല തീരുമാനം പുറപ്പെടുവിച്ചു. ഏതെങ്കിലും ഓഡിയോ അല്ലെങ്കിൽ വിഷ്വൽ ചോർത്തല്‍ ഉപകരണങ്ങളുടെ ഉപയോഗം, വിതരണം, കൈവശം വയ്ക്കൽ, വിൽപന അല്ലെങ്കിൽ പ്രദർശിപ്പിക്കൽ എന്നിവ നിരോധിച്ചിട്ടുണ്ട്. 12 ആർട്ടിക്കിളുകൾ അടങ്ങുന്നതാണ് തീരുമാനം. പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി വാങ്ങാതെ ഒരു സ്ഥാപനത്തിനും ഒരു ഫോണും നിരീക്ഷണത്തിന് വിധേയമാക്കാനോ ഏതെങ്കിലും ഡാറ്റയും വിവരങ്ങളും എടുക്കാനും സാധിക്കില്ല.

Related News