കുവൈത്തിൽ അൽ മുറബ്ബാനിയ്യ സീസൺ ഡിസംബര്‍ ഏഴിന് തുടക്കമാകും; താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം

  • 02/12/2023



കുവൈത്ത് സിറ്റി: എല്ലാ വർഷവും ഡിസംബർ ഏഴിന് അൽ സുഹൈൽ, അൽ വാസം സീസണുകൾക്ക് ശേഷമുള്ള അൽ മുറബ്ബാനിയ്യ സീസൺ ആരംഭിക്കുമെന്ന് കാലാവസ്ഥ വിദഗ്ദൻ  അദെൽ അൽ-സാദൂൻ സ്ഥിരീകരിച്ചു. 39 ദിവസങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇതിനെ അൽ മുറബ്ബാനിയ്യ എന്നാണ് വിളിക്കുന്നത്. ഡിസംബർ ഏഴിന് ആരംഭിച്ച് ജനുവരി 14 ന് സീസണ്‍ അവസാനിക്കും. ഇത് രണ്ട് കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യത്തേത് 20 ന് ആരംഭിച്ച് ഡിസംബർ 27 വരെയും രണ്ടാമത്തേത് 28 മുതൽ ഫെബ്രുവരി 14 വരെയുമാണ്. തുടര്‍ന്ന് ഷാബ് സീസൺ ആരംഭിക്കും. രണ്ടാമത്തെ കാലഘട്ടം ആദ്യത്തേതിനേക്കാൾ തണുപ്പേറിയതായിരിക്കും. താപനില ചിലപ്പോൾ പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം. എന്നാൽ എല്ലായ്പ്പോഴും തണുപ്പേറിയ ദിവസങ്ങളായിരിക്കും. കാറ്റ് തെക്കുകിഴക്കോട്ട് മാറുകയാണെങ്കിൽ ചൂടുള്ള ദിവസങ്ങളും ഉണ്ടാകും.

Related News