കുവൈറ്റ് സെൻട്രൽ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം

  • 02/12/2023



കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലെ നിരവധി തടവുകാർ തമ്മിലുള്ള സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷത്തിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റുവെന്നുള്ള പ്രചാരണം അധികൃതര്‍ നിഷേധിച്ചു. സെൻട്രല്‍ ജയിലില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കാരണങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. സെൻട്രൽ ജയിലിൽ 2, 7 വാർഡുകളിലെ തടവുകാർ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. 13 തടവുകാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഫർവാനിയ, അൽ സബാ ആശുപത്രികളിലേക്ക് മാറ്റി.

Related News