ഫർവാനിയ, ഫഹാഹീൽ, മംഗഫ്, മെഹ്ബൂല എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന; നിരവധി പ്രവാസികൾ അറസ്റ്റിൽ

  • 02/12/2023

 

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 292 പ്രവാസികള്‍ അറസ്റ്റില്‍. ഫർവാനിയ, ഫഹാഹീൽ, മംഗഫ്, മഹ്ബൗല, എന്നിവയുൾപ്പെടെ ഒന്നിലധികം പ്രദേശങ്ങളിൽ 13 വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ റെയ്ഡ് നടന്നു. റെസിഡൻസി നിയമവും തൊഴിൽ നിയമവും ലംഘിക്കുന്നതായി കണ്ടെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ആഭ്യന്തര മന്ത്രാലയം രാവിലെയും വൈകുന്നേരവും കര്‍ശന പരിശോധനകളാണ് നടത്തുന്നത്. അറസ്റ്റിലായ വ്യക്തികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News