പത്ത് മാസം; എത്തിയത് ഇലക്ട്രോണിക് തട്ടിപ്പുമായി ബന്ധപ്പെട്ട 670ലധികം പരാതികള്‍

  • 03/12/2023



കുവൈത്ത് സിറ്റി: ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ട്രാഫിക്  പിഴ അടയ്ക്കണമെന്നുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്ന തട്ടിപ്പ് രീതിയെ കുറിച്ചാണ് മുന്നറിയിപ്പ്. ജ്ഞാതമായ വെബ്സൈറ്റുകളോടും വ്യാജ സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ  ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്ലിക്കേഷൻ വഴി മാത്രമേ മന്ത്രാലയം നോട്ടിഫിക്കേഷനുകൾ നൽകൂ.

2023ലെ ആദ്യ പത്ത് മാസങ്ങളിൽ ഇലക്ട്രോണിക് തട്ടിപ്പിന് വിധേയരായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും 670-ലധികം പരാതികൾ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് ലഭിച്ചു. ഈ പരാതികളിൽ ഭൂരിഭാഗവും വ്യാജ ലിങ്കുകൾ അയച്ച് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക കൈക്കലാക്കിയതാണ്. ആഭ്യന്തര മന്ത്രാലയം ഇത്തരത്തിലുള്ള വഞ്ചനാ പ്രവർത്തനങ്ങളിൽ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര സംഘങ്ങളെ നിരീക്ഷിക്കുന്നുണ്ട്. തട്ടിപ്പുകാർ പൗരന്മാരുടെയും താമസക്കാരുടെയും ഫോൺ നമ്പറുകളും ഡാറ്റയും നേടിയാണ് പണം തട്ടുന്നത്.

Related News