400 ദിനാറിന്റെ ഫോൺ ഇൻസ്റ്റാൾമെന്റിൽ വിറ്റത് 900 ദിനാറിന്‌ ; നടപടി

  • 03/12/2023

 


കുവൈത്ത് സിറ്റി: നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച  ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിക്കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയം നടപടി. ചരക്കുകൾക്കും സേവനങ്ങൾക്കും നൽകുന്ന വായ്പാ സൗകര്യങ്ങളുടെ നിയന്ത്രണങ്ങളും വ്യവസ്ഥകളും സംബന്ധിച്ച് 2023-ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയം നടപ്പിലാക്കാത്ത സാഹചര്ത്തിലാണ് നടപടി.  400 ദിനാറിന് വിൽക്കുന്ന ഫോൺ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ വാങ്ങുമ്പൾ 900 ദിനാർ  ഈടാക്കുന്നതാണ് കണ്ടെത്തിയത്. നിയമലംഘകനെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണ്. നവംബർ 28 മുതൽ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള തീരുമാനം യഥാർത്ഥത്തിൽ നടപ്പിലാക്കി തുടങ്ങിയത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തീരുമാനം നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ മേൽനോട്ടം കർശനമാക്കിയിട്ടുണ്ട്.

Related News