സിവിൽ ഐഡി കാർഡ് കൃത്യമായി കൈപ്പറ്റിയില്ലെങ്കിൽ പിഴ വരുന്നു

  • 04/12/2023



കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാരിൽ 28,000-ത്തിലധികം പേർ തൊഴിലില്ലാത്തവരാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പിഎസിഐയുടെ ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ ഷമ്മരി വെളിപ്പെടുത്തി. സജ്ജമാക്കിയ മെഷീനുകളിൽ ഏകദേശം 190,000 സിവിൽ ഐഡികൾ പൂർത്തിയാക്കി ഡെലിവറിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പ്രതിദിനം 15,000 കാർഡുകൾ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പിഎസിഐ ഏജൻസികളിൽ നിന്ന് സിവിൽ ഐഡി കാർഡ് വാങ്ങാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നത് നിലവിൽ പരിഗണനയിലുള്ള വിഷയമാണ്. ഈ നിർദേശം പഠിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു നടപടി വരുന്നത് കാർഡുകൾ എത്രയും വേ​ഗം സ്വീകരിക്കാൻ ഉടമകളെ പ്രോത്സാഹിപ്പിക്കും.  ഉപകരണങ്ങളിൽ സിവിൽ കാർഡുകൾ കെട്ടിക്കിടക്കുന്ന അവസ്ഥ മാറ്റുകയും ചെയ്യാം. അതേസമയം, കുവൈത്തിലെ മൊത്തം ജനസംഖ്യ 4.823 മില്യൺ ആണെന്നും, അതിൽ 1.531 മില്യൺ പൗരന്മാരും 3.292 മില്യൺ പ്രവാസികളുമാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.

Related News