അനാശാസ്യം; കുവൈത്തിൽ 25 പ്രവാസികൾ അറസ്റ്റിൽ

  • 23/12/2023

 

കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റുകൾ വാടകയ്ക്ക് എടുത്ത് രാജ്യത്തെ പൊതു ധാർമ്മിക നിയമങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 25 പേർ അറസ്റ്റിൽ. 16 കേസുകളിലായാണ് 25 പേർ അറസ്റ്റിലായതെന്ന് അധികൃതർ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ-ദവാസിന്റെ നേരിട്ടുള്ള നിർദ്ദേശങ്ങളോടെ അടിസ്ഥാനത്തിൽ വിവിധ ​ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ  ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഹൈതം അൽ ഒത്‌മാന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടന്നത്.

Related News