കുവൈത്തിൽ നഴ്സുമാർക്ക് ക്ഷാമം; ആരോ​ഗ്യ മന്ത്രിയോട് ചോദ്യങ്ങളുമായി എംപി

  • 26/12/2023


കുവൈത്ത് സിറ്റി: പൊതു ആശുപത്രികളിലെ നഴ്‌സുമാരുടെ കുറവിന് കാരണമായ ഘടകങ്ങളെ കുറിച്ച് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിയോട് ചോദ്യങ്ങൾ ഉന്നയിച്ച് എംപി ഹമദ് അൽ മറ്റെർ. കൂടുതൽ തുക അനുവദിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടാൽ ഈ പ്രതിസന്ധി പരിഹരിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതി കുറിച്ചും എംപി ചോ​ദിച്ചു. നഴ്‌സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കാൻ മന്ത്രാലയം ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ പ്രതിനിധിയോട് ആവശ്യപ്പെട്ടതിന്റെ വിവരങ്ങളും ചോദ്യങ്ങളിൽ ഉൾപ്പെടുന്നു. 

അതേസമയം, പെട്രോളിയം ഡെറിവേറ്റീവുകളും ഡീസലും കയറ്റുമതി ചെയ്യാൻ അധികാരമുള്ള കമ്പനികളുടെ ലിസ്റ്റും അവർക്ക് പി എ ഐ അനുവദിച്ച ലൈസൻസുകളുടെ പകർപ്പുകളും നൽകണമെന്ന് എംപി മെഹൽഹൽ അൽ മുദാഫ് വാണിജ്യ വ്യവസായ മന്ത്രിയോടും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് അൽ ഐബാനോടും ആവശ്യപ്പെട്ടു. കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ കസ്റ്റംസിൽ (കെജിഎസി) അൽ ഐബാൻ അധികാരമേറ്റതിനുശേഷം ഒഴിഞ്ഞുകിടക്കുന്ന സീനിയർ തസ്തികകളുടെ എണ്ണത്തെക്കുറിച്ചും ചോദ്യം വന്നിട്ടുണ്ട്.

Related News