കാനഡയില്‍ നിന്ന് കുവൈത്തിലേക്ക് കടത്തി കൊണ്ട് വന്ന കൊക്കേയ്ൻ പിടിച്ചെടുത്തു

  • 13/01/2024



കുവൈത്ത് സിറ്റി: കാനഡയില്‍ നിന്ന് വിമാന മാര്‍ഗ്ഗം ചരക്ക് കമ്പനി വഴി എത്തിയ പാഴ്സലിനുള്ളിൽ നിന്ന് കൊക്കേയ്ൻ പിടിച്ചെടുത്തു. 29 ഗ്രാം വിലകൂടിയ മയക്കുമരുന്നായ കൊക്കേയ്ൻ ആണ് കണ്ടെത്തിയിട്ടുള്ളത്. എയർ കാർഗോ കസ്റ്റംസ് ഡയറക്ടർ മുത്‌ലാഖ് അൽ ഇനേസി, സൂപ്രണ്ട് ഫഹദ് അൽ തഫ്‌ലാൻ എന്നിവരുടെ മേൽനോട്ടത്തിൽ കസ്റ്റംസ് ഓഫീസർമാർക്ക് നിറമുള്ള പെൻസിലുകളുടെ പെട്ടിക്കുള്ളിൽ കയറ്റിയ ചരക്കാണ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് കടത്തിയ ആളെ കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News