കുവൈറ്റ് സിവിൽ ഏവിയേഷന്റെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കണണെന്ന് പെറ്റ് ഓണേഴ്സ്

  • 17/01/2024


കുവൈത്ത് സിറ്റി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതിയ തീരുമാനം അം​ഗീകരിക്കാനാവില്ലെന്ന് അനിമൽ വെൽഫെയർ സൊസൈറ്റി (സോൾസ്) പ്രസിഡന്റ് ഷെയ്ഖ അൽ സദൂൻ. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഓരോ യാത്രക്കാരനും ഒരു മൃഗത്തെ മാത്രം കൊണ്ടുപോകാനും ചെക്ക് ഇൻ ചെയ്യാനും അനുമതി നൽകിക്കൊണ്ടാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തീരുമാനം പുറപ്പെടുവിച്ചത്. 

മറ്റ് മൃ​ഗങ്ങളെ കാർ​ഗോ വഴി അയക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ഉയർന്ന ഷിപ്പിംഗ് ചെലവ് കാരണം ഈ തീരുമാനം അം​ഗീകരിക്കാൻ സാധിക്കില്ലെന്ന് ഷെയ്ഖ അൽ സദൂൻ പറഞ്ഞു. ഒരു ചെറിയ പൂച്ചയ്‌ക്കോ നായയ്‌ക്കോ ഏകദേശം 500 കുവൈത്തി ദിനാറും വലിയതിന് 1,000 കുവൈത്തി ദിനാർ വരെയും ചെലവ് വരും. ഈ പുതിയ തീരുമാനം മൃഗങ്ങളുടെ ഉടമകളെ അവയെ തെരുവിൽ തള്ളാൻ പ്രേരിപ്പിക്കും. കാരണം അവയെ കൊണ്ട് പോകുന്നതിനുള്ള ഉയർന്ന് ചെലവ് മാത്രമാണ്. ഇക്കാര്യത്തിൽ ഡിജിസിഎ തീരുമാനം പുനഃപരിശോധിക്കണമെന്നും അൽ സദൂൻ ആവശ്യപ്പെട്ടു.

Related News