ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സുപ്രധാന നടപടികളുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 18/01/2024



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനായി നിരവധി സുപ്രധാന നടപടികൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം. മുട്ട, മാംസം കയറ്റുമതി നിരോധനം, പെൺ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനുള്ള നിയന്ത്രണം എന്നിവയുൾപ്പെടെ നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ചെങ്കടൽ മേഖലയിലും  കടലിടുക്കിലും വർധിച്ചുവരുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കുള്ള പ്രതികരണമായാണ് ഈ നടപടികൾ വരുന്നത്. 

ഈ പ്രതിസന്ധികൾ ആഗോള വ്യാപാര രം​ഗത്തും വിതരണ ശൃംഖലയിലും തടസമുണ്ടാക്കുന്നുണ്ട്. ചരക്ക് വിലയിലും ആഗോള പണപ്പെരുപ്പ നിരക്കിലും ഉണ്ടാകാൻ സാധ്യതയുള്ള വർധനവ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കുവൈത്ത് ഉപഭോക്താക്കൾക്ക് പ്രയോജനകരമാണ് വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ നടപടികളെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് കടൽ വഴിയുള്ള ഷിപ്പിംഗ് ചെലവിലെ വർധനവ് കണക്കിലെടുക്കുമ്പോൾ ഈ തീരുമാനങ്ങൾ ഒരുപാട് ​ഗുണകരമാണെന്നും വിദ​ഗ്ധർ പറയുന്നു.

Related News