പഴകിയ മാംസം, മത്സ്യം; സാൽമിയയിൽ മൂന്ന് റസ്റ്റോറന്റുകൾ അടച്ചുപൂട്ടി

  • 19/01/2024

 

കുവൈത്ത് സിറ്റി: പച്ചക്കറികളും പഴങ്ങളും വിൽപ്പന നടത്തിയിരുന്ന ഒരു സ്റ്റോര്‍ അടച്ചുപൂട്ടിയതായി വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്സല്‍ കണ്‍ട്രോള്‍ വിഭാഗം. നിയമലംഘനം നടത്തിയ കൃത്രിമമായി വില വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രീയമല്ലാത്ത ഉത്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിച്ച്  ഉയർന്ന ഡിമാൻഡുള്ളതാക്കി മാറ്റി കച്ചവടം നടത്തിയതിനാണ് നടപടി. 

അതേസമയം, കാലഹരണപ്പെട്ട മാംസം, കോഴിയിറച്ചി, ഭക്ഷ്യവസ്തുക്കൾ എന്നിവ വില്‍പ്പന നടത്തിയതിന് സാൽമിയ മേഖലയിലെ മൂന്ന് റെസ്റ്റോറന്റുകളും അടപ്പിച്ചു. എക്സ്പയറി ഡേറ്റ് തിരുത്തി സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടി വന്നത്. ഫഹാഹീൽ മേഖലയിൽ വിവിധ ബ്രാൻഡുകളിലുള്ള കാർ സ്പെയർ പാർട്സ് ഉൾപ്പെടെയുള്ള വ്യാജ വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കടയും ഗോഡൗണും അടച്ചുപൂട്ടാനും കൺട്രോൾ ഡിപ്പാർട്ട്മെന്‍റിന് കഴിഞ്ഞു.

Related News