കുവൈത്തിൽ അന്താരാഷ്ട്ര ക്യാമൽ റേസിന് തുടക്കം

  • 02/02/2024



കുവൈത്ത് സിറ്റി: കുവൈത്ത്, അറബ്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുടെ വിപുലമായ പങ്കാളിത്തത്തോടെ വാർഷിക കുവൈത്ത് കാമൽ റേസിന്റെ 22-ാം പതിപ്പിന് ശനിയാഴ്ച തുടക്കം. 82 കോഴ്‌സുകളുള്ള ടൂർണമെൻ്റ് ചാമ്പ്യൻഷിപ്പിൻ്റെ സംഘാടകരായ കുവൈത്ത് ക്ലബ്ബ് ഫോർ കാമൽ റേസിലെ ഷെയ്ഖ് ഫഹദ് അൽ അഹമ്മദ് ട്രാക്കിൽ ആറ് ദിവസത്തേക്കാണ് മത്സരങ്ങൾ നടക്കുക. ആദ്യ ദിനം തന്നെ 21 കോഴ്സുകളാണ് നടക്കുക. അതിൽ 17 എണ്ണം രാവിലെയും നാലെണ്ണം വൈകുന്നേരവുമാണ്. അറബ് കായിക വിനോദത്തിൻ്റെ ആരാധകരെ ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കായിക ഇനങ്ങളിലൊന്നായി ടൂർണമെൻ്റ് മാറിയിരിക്കുന്നുവെന്ന് ക്ലബ് സെക്രട്ടറി റാബി അൽ അജ്മി പറഞ്ഞു.

Related News