മഹ്ബൗലയിൽ കർശനമായ പരിശോധന; 15 റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ

  • 02/02/2024


കുവൈത്ത് സിറ്റി: മഹ്ബൗല മേഖലയിൽ കർശനമായ പരിശോധനയുമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസ്ക്യൂ ടീം. ബുധനാഴ്ച നടത്തിയ പരിശോധനകളിൽ 258 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങളിൽ ഉൾപ്പെട്ട നിരവധി പേരെ പിടികൂടുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് പരിശോധനകൾ നടത്തിയത്. 

മേഖലയുടെ പ്രവേശന കവാടങ്ങളും എക്സിറ്റും കുറ്റവാളികൾ കൂടുതലുള്ള സ്ഥലങ്ങളും പ്രത്യേകമായി ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം. 258 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റെസിഡൻസി നിയമലംഘകരായ 15 പേർ പിടിയിലായി. ആവശ്യമായ രേഖകൾ കൈവശം ഇല്ലാത്തതിന് 10 പേരാണ് അറസ്റ്റിലായത്. അഞ്ച് വാഹനങ്ങളാണ് പിടിച്ചെടുത്തത്. . മയക്കുമരുന്നുമായി ഒരാളും പിടിയിലായി. നിയമലംഘകർക്കെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Related News