കുവൈത്തിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങൾ; ഒരു മരണം, അഞ്ച് പേർക്ക് പരിക്ക്

  • 02/02/2024



കുവൈത്ത് സിറ്റി: അൽ മുത്‌ല റോഡിലും ജബ്രിയയ്‌ക്ക് എതിർവശത്തുള്ള അഞ്ചാമത്തെ റിംഗ് റോഡിലും ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ അപകടങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. അൽ മുത്‌ല റോഡിൽ ഒരു കൂട്ടിയിടി ഉണ്ടായതായി റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. വാഹനത്തിന് തീടിപിടിച്ച് ഒരാളുടെ ജീവൻ നഷ്ടമായി. മറ്റ് മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇവരെ ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ജബ്രിയയ്ക്ക് എതിർവശത്തുള്ള അഞ്ചാമത്തെ റിംഗ് റോഡിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഒരു വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജനറൽ ഫയർഫോഴ്സ് അതിവേഗം തന്നെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും പരിക്കേറ്റവരുടെ അവസ്ഥകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Related News