ആഗോള അഴിമതി ധാരണ സൂചികയിൽ റാങ്കിം​ഗ് മെച്ചപ്പെടുത്തി കുവൈത്ത്

  • 03/02/2024



കുവൈത്ത് സിറ്റി: 2023 ലെ ആഗോള അഴിമതി ധാരണ സൂചികയിൽ കുവൈത്ത് 77-ാം സ്ഥാനത്ത് നിന്ന് 63-ാം സ്ഥാനത്തേക്ക് ഉയർന്നതായി റിപ്പോർട്ട്. ആൻ്റി കറപ്ഷൻ അതോറിറ്റി നസഹ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മുന്നേറ്റം മുൻവർഷത്തെ അപേക്ഷിച്ച് സൂചികയിൽ കുവൈത്തിലെ നാല് സ്ഥാനങ്ങൾ ഉയർത്തി. ട്രാൻസ്പരൻസി ഇൻ്റർനാഷണൽ നിർമ്മിച്ച ഗ്ലോബൽ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ്, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൊതുമേഖലാ അഴിമതിയുടെ അളവാണ് കണക്കാക്കുന്നത്.

കുവൈത്തിന്റെ മെച്ചപ്പെട്ട റാങ്കിംഗ് ഒരു നല്ല സൂചനയാണ്. അഴിമതിയെ ചെറുക്കാനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളുടെ പുരോഗതിയാണ് ഇത് വ്യക്തമാക്കുന്നത്. 2022 സൂചികയിൽ ആഗോളതലത്തിൽ 77-ാം സ്ഥാനവും അറബ് ലോകത്ത് ഏഴാം സ്ഥാനത്തുമായിരുന്നു കുവൈത്തിന്. ഇത്തവണ ആഗോളതലത്തിൽ 63-ാം സ്ഥാനത്തും അറബ് ലോകത്ത് നാലാം സ്ഥാനത്തും എത്തി നിൽക്കുകയാണ്. കുവൈത്തിൽ സുതാര്യത, സമഗ്രത, സദ്ഭരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായാണ് അഴിമതി വിരുദ്ധ അതോറിറ്റിയായ നസഹ പ്രവർത്തിക്കുന്നത്.

Related News