കുവൈത്തിൽ കുട്ടികൾക്കിടയിൽ അമിതവണ്ണത്തിൻ്റെ തോത് വളരെ കൂടുന്നു; മുന്നറിയിപ്പ്

  • 03/02/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ ആരോഗ്യത്തിലും അവകാശങ്ങളിലും ആരോഗ്യ മന്ത്രാലയം വളരെയധികം ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ സേവനങ്ങൾക്കായുള്ള അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഡോ. മുൻധർ അൽ ഹസാവി. അദാൻ ഹോസ്പിറ്റൽ വിപുലീകരണത്തിൻ്റെ പ്രോജക്ട് സൈറ്റിനുള്ളിൽ പുതിയ മെറ്റേണിറ്റി ആൻഡ് പീഡിയാട്രിക് കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ചും അദ്ദേഹം സ്ഥിരീകരിച്ചു. 

മെറ്റേണിറ്റി, പീഡിയാട്രിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കേന്ദ്രമാണിത്. 600-ലധികം കിടക്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് കുട്ടികൾക്കിടയിൽ അമിതവണ്ണത്തിൻ്റെ തോത് വളരെ കൂടുതലാണെന്ന് ഡോ. മുഹമ്മദ് അൽ ഹുമൈദാൻ മുന്നറിയിപ്പ് നൽകി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളായ ആസ്ത്മ, അലർജികൾ, കുട്ടികൾക്കിടയിൽ സാധാരണമായ മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്ക് ശേഷം കുവൈത്തിലെ കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിൽ അമിത വണ്ണം രണ്ടാം സ്ഥാനത്താണ് എന്നാണ് മുന്നറിയിപ്പ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 👇


Related News