ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള മരുന്നുകളുടെ കയറ്റുമതിയിൽ വലിയ വർധന

  • 03/02/2024



കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ അളവിൽ ഗണ്യമായ വർധനവ് വെളിപ്പെടുത്തിയതായി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിലെ മാർക്കറ്റിംഗ് ഓഫീസർ സുമന്ത ചൗധരി അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തിൽ വർധന നിരക്ക് 35 ശതമാനത്തിലും നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആറ് മാസങ്ങളിൽ 42.05 ശതമാനത്തിലും എത്തി നിൽക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി.

ഇന്ത്യയിലേക്കുള്ള മാധ്യമ പ്രതിനിധികളുടെ സന്ദർശനത്തിൻ്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയിൽ നിരവധി കുവൈത്ത്, ഗൾഫ് മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട്  ഗൾഫ് രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഈ ചർച്ചകൾക്ക് ഏറെ സമയമെടുക്കുന്നുണ്ടെങ്കിലും അവ ശരിയായ പാതയിലാണ് മുന്നോട്ട് പോകുന്നത്. ലോകത്തിലെ ആരോഗ്യനില ഉയർത്തുന്നതിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വലിയ സംഭാവനകളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News