കുവൈത്തിൽ പ്രവാസികളും സ്വദേശികളും വാങ്ങുന്ന സ്വർണ്ണത്തിൽ വൻ വർധന; കണക്കുകൾ

  • 04/02/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്തിലെ പൗരന്മാരും താമസക്കാരും ഏകദേശം 19.6 ടൺ സ്വർണ്ണാഭരണങ്ങൾ, ബുള്ളിയൻ, നാണയങ്ങൾ എന്നിവ വാങ്ങിയതായി കണക്കുകൾ. അതിൻ്റെ മൂല്യം ഏകദേശം 1.23 ബില്യൺ ഡോളർ (376.3 മില്യൺ ദിനാർ, ഡോളറിലേക്ക് 306 ഫിൽസ് എന്ന വിനിമയ നിരക്കിൽ) ആണ്. അതേ വർഷം തന്നെ കിലോ 19.2 ആയിരം ദിനാറിലെത്തി. 2023ൽ ഒരു കിലോയുടെ ശരാശരി വില 19,200 ദിനാറിലുമെത്തി. വേൾഡ് ഗോൾഡ് കൗൺസിലിൽ നിന്നുള്ള ഡാറ്റ പ്രകാരം പൗരന്മാരും താമസക്കാരും സ്വർണം വാങ്ങുന്നത് 3.7 ശതമാനം വർധിച്ചു. 700 കിലോഗ്രാം വോളിയത്തോടെ, 2022 ലെ 18.9 ടണ്ണിനെ അപേക്ഷിച്ച് 2023 ൽ 19.6 ടണ്ണിലെത്തിയിട്ടുണ്ട് വാങ്ങിയതിന്റെ കണക്കുകൾ. സമ്പാദ്യം എന്ന നിലയിൽ സ്വർണ്ണകട്ടി വാങ്ങുന്നതിലും പ്രകടമായ വർധനവ് ആണ് ഉണ്ടായിട്ടുള്ളത്.

Related News