ഫെബ്രുവരി 10 മുതൽ കുവൈത്തിൽ കാലാവസ്ഥാ മാറ്റം

  • 04/02/2024

 


കുവൈത്ത് സിറ്റി: രാജ്യം സ്കോർപിയൻസ് എന്നറിയപ്പെടുന്ന ശൈത്യ കാലത്തിന്റെ അവസാന സീസണിൽ പ്രവേശിക്കുകയാണെന്ന് അജ് അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു. ഇത് 26 ദിവസം നീണ്ടുനിൽക്കുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. സ്കോർപിയൻസ് കുവൈത്തിലെ ശൈത്യ കാലത്തിന്റെ മൂന്നാത്തെ ശൈത്യകാലമാണ്. അതിൽ മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ട്.  ഈ സമയത്ത് തുറന്നതും മരുഭൂമിയുമുള്ള പ്രദേശങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. 26 ദിവസം നീണ്ടു നിൽക്കുന്ന സ്കോർപിയൻ സീസൺ അവസാനിക്കുന്നതോടെ തണുപ്പ് മാറി രാജ്യം ചൂട് കാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News