സൂക്ഷിക്കുക, റെഡ് സിഗ്നൽ ലംഘിച്ചാൽ നാടുകടത്തും; കുവൈത്തിൽനിന്ന് 50 ദിവസത്തിനുള്ളിൽ നാടുകടത്തിയത് 43 പ്രവാസികളെ

  • 04/02/2024


കുവൈത്ത് സിറ്റി: കഴിഞ്ഞ 50 ദിവസത്തിനുള്ളിൽ 43 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി കണക്കുകൾ. ഈ മാസം 27 പേർ കൂടി നാടുകടത്തൽ കാത്തിരിക്കുന്നുണ്ട്. ഈ 70 പ്രവാസികളും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്കോ ​​ലൈസൻസില്ലാത്ത ക്യാമ്പുകൾ വാടകയ്‌ക്കെടുത്തതിനോ അറസ്റ്റിലായതാണ്. ക്യാമ്പുകളിൽ നിയമലംഘനം നടത്തിയതിന് 39 പ്രവാസികളെയും ട്രാഫിക് നിയമം ലംഘിച്ചതിന് 31 പേരെയും നാടുകടത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുകയോ ലൈസൻസില്ലാതെ വാഹനമോടിക്കുകയോ റെഡ് സി​ഗ്നൽ ലംഘിക്കുകയോ അമിതവേഗതയോ ഓടിക്കുകയോ ചെയ്യുന്ന പ്രവാസികളെ ഉടൻ നാടുകടത്തണമെന്നാണ് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഉത്തരവിട്ടിട്ടുള്ളത്.

Related News