ബയോമെട്രിക് വിരലടയാളം ശേഖരിക്കുന്നത് തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 05/02/2024



കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും താമസക്കാർക്കും വ്യക്തികൾക്കുമായി ബയോമെട്രിക് വിരലടയാള ഇനീഷ്യേറ്റീവ് തുടരുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ എല്ലാ അതിർത്തി ക്രോസിംഗുകളിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും രാജ്യത്തുടനീളമുള്ള നിയുക്ത കേന്ദ്രങ്ങളിലും ഈ നടപടി നടപ്പാക്കും. 

പൗരന്മാർക്കും ജിസിസി പൗരന്മാർക്കും താമസക്കാർക്കും പ്രത്യേക കേന്ദ്രങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും എത്തുമ്പോൾ ബയോമെട്രിക് വിരലടയാളം നൽകാമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. കുവൈത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർ വിരലടയാളം എടുക്കേണ്ടതില്ലെന്നും എന്നാൽ തിരിച്ചെത്തിയാൽ നടപടിക്ക് വിധേയരാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 2024 ജനുവരിയിൽ കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിൽ 26,238 പേർ ബയോമെട്രിക് വിരലടയാള നൽകിയെന്നും അധികതർ വ്യക്തമാക്കി.

Related News