ബാർബിക്യൂ നിയന്ത്രണം; സാൽമിയ ഗാർഡനിൽ ബാർബിക്യൂ ചെയ്തയാൾക്ക് കനത്ത പിഴ

  • 05/02/2024


കുവൈത്ത് സിറ്റി: സാൽമിയ ഗാർഡനിൽ ബാർബിക്യൂ ചെയ്ത പൗരന് കനത്ത പിഴ ചുമത്തി അധികൃതർ. പരിസ്ഥിതി പൊതു അതോറിറ്റി രണ്ട് പൗരരന്മാരുടെ ​ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. ഒന്ന് നിലത്ത് ബാർബിക്യൂ ചെയ്തതും രണ്ടാമത്തേത് പൂന്തോട്ടത്തിനുള്ളിലെ ചെടികൾ മുറിച്ചതുമാണ്. ഈ ലംഘനങ്ങൾക്കുള്ള പിഴ യഥാക്രമം 500 കുവൈത്തി ദിനാറും 700 ദിനാറുമാണ്. പരിസ്ഥിതി നിയമം അനുസരിക്കാത്ത ഏതൊരാൾക്കുമെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. 

ചില പൗരന്മാരും പ്രവാസികളും അസഹ്യമായ ദുർഗന്ധം പുറപ്പെടുവിക്കുന്നവ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുന്നതും പൊതു സ്ഥലങ്ങളുടെ, പ്രത്യേകിച്ച് പാർക്കുകളുടെയും പൂന്തോട്ടങ്ങളുടെയും ഭം​ഗി നശിപ്പിക്കുന്നതിന്റെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കർശന ന‌ടപടികൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ഉണ്ടാകും. പൊതുസ്ഥലങ്ങൾ, സ്ക്വയറുകൾ തുടങ്ങിയയിടങ്ങളിൽ ബാർബിക്യൂ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ നിയന്ത്രിക്കനുള്ള തീരുമാനം നേരത്തെ വന്നിരുന്നു.

Related News